ഉന്നാവോ: പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു

Posted on: July 30, 2019 12:17 pm | Last updated: July 30, 2019 at 12:17 pm

ന്യൂഡല്‍ഹി:ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ പാര്‍ലിമെന്റില്‍ ബഹളം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതാണ് ഇരു സഭകളും ബഹളില്‍ കലാശിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിഷയത്തില്‍ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നായിരുന്നു ബി ജെ പി മറുപടി. പെണ്‍കുട്ടി സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് എസ് പി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ബി ജെ പി ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അടിയന്തിര പ്രമേയം അനുവദിക്കാനാകില്ലെന്ന് ഇരുസഭകളിലെയും അധ്യക്ഷന്‍മാര്‍ പറഞ്ഞു. ഇതോടെ ബഹളംവെച്ച പ്രതിപക്ഷം ഒടുവില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അപകടത്തിനിടയാക്കിയ ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ബി ജെ പി ആരോപിച്ചു.

ഉന്നാവോ സംഭവത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ് എം പി അധിര്‍രജ്ഞന്‍ ചൗധരിപറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരായിക്കിയത് രാജ്യത്തിന് എന്നും അപമാനമായിരിക്കുമെന്നും ചൗധരി പറഞ്ഞു.