Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്കുമാറിന്റെ റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൂടുതല്‍ പരുക്കുകള്‍ കണ്ടെത്തി

Published

|

Last Updated

കോട്ടയം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നേരത്തേ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ കണ്ടെത്താത്ത കൂടുതല്‍ പരുക്കുകള്‍ റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണട്്.  കാലുകള്‍ ബലമായി അകത്തിയതിന്റെ പരുക്കുകള്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നില്‍ പരുക്കുകളുണ്ട്. ഇവ മരണകാരണമായേക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

ന്യൂമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. രാജ്കുമാറിന്റെ ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും ഗുരുതരമായ അണുബാധ ഇവയ്ക്ക് ബാധിച്ചതിന് ശേഷം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തല്‍. എന്നാല്‍ അന്ന് കണ്ടെത്താതിരുന്ന മുറിവുകളും പരുക്കുകളും കൂടി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്കായി അയക്കും. രാജ്കുമാറിന് ന്യുമോണിയ ബാധഎത്രത്തോളമുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കണമെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ലഭിക്കും. ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റേയും ആര്‍ഡിഒയുടേയും പോലീസിന്റേയും സാന്നിധ്യത്തിലാണ് വാഗമണ്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍നിന്നും മൃതദേഹം പുറത്തെടുത്തത്. രാജ്കുമാറിന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളും സന്നിഹിതരായിരുന്നു.