മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എക്ക് പരുക്കേറ്റ സംഭവം; പോലീസിന് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

Posted on: July 29, 2019 7:13 pm | Last updated: July 30, 2019 at 9:57 am

കൊച്ചി: സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി എറണാകുളം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ജില്ലാ കല്കടര്‍ എസ് സുഹാസ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാര്‍ച്ചിനിടെ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചു വരുത്തിയില്ല. എംഎല്‍എ അടക്കമുള്ളവരെ മര്‍ദ്ദിച്ചത് ശരിയായില്ല. എംഎല്‍എയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ലാത്തിച്ചാര്‍ജിനിടെ കൈക്ക് പറ്റിയ പരുക്കിനെ കുറിച്ചുള്ള കൂടുതല്‍ മെഡിക്കല്‍ രേഖകള്‍ എംഎല്‍എ എറണാകുളം ജില്ലാ കലക്ടര്‍ക്ക് കൈമാറി.