Connect with us

Kerala

പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡി എന്‍ എ പരിശോധന നാളെ

Published

|

Last Updated

മുംബൈ: ബീഹാറി സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായ പരാതിയില്‍ ബിനോയ് കോടിയേരിയോട് നാള ഡി എന്‍ എ പരിശോധനക്ക് വിധേയമാകണമെന്ന് മുംബൈ ഹൈക്കോടതി. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം.
ഡി എന്‍ എ പരിശോധനക്കായി നാള തന്നെ രക്തം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് ബിനോയിയോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ ഡി എന്‍ എ പരിശോധന ഫലം കോടതിക്ക് ലഭിക്കണമെന്നും ഉത്തരവിലുണ്ട്.

അതേസമയം, ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന ബിനോയ് ഡി എന്‍ എ പരിശോധനക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ ബിനോയിയുടെ ഹരജിക്കിടെ തന്നെ ഹൈക്കോടതി ഡി എന്‍ എ പരിശോധനക്ക് അന്ത്യശാസനം നല്‍കുകയായിരുന്നു.

ഡി എന്‍ എ പരിശോധനക്കായി തയ്യാറാകാതെ ബിനോയ് യുവതിയുടെ പരാതി വ്യാജമാണെന്നും എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ബിനോയിയുടെ ഈ വാദത്തിന് ഏറ്റ തിരിച്ചടിയാണ് കോടതിയുടെ നിര്‍ദേശം.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു.

Latest