ചെഗുവേരയുടെ മകള്‍ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തി

Posted on: July 29, 2019 12:47 pm | Last updated: July 29, 2019 at 12:47 pm

തിരുവനന്തപുരം: വിപ്ലവ ഇതിാഹസം ചെഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവരെയും ഇന്ന് സന്ദര്‍ശിക്കും. ഡല്‍ഹിയില്‍നിന്ന് ഇന്നലെ രാത്രിയാണ് അലെയ്ഡയെ തലസ്ഥാനത്ത് എത്തിയത്. സി പി എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ആഗസ്ത് ഒന്നിന് കണ്ണൂരില്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയും പുസ്തക പ്രസാധന രംഗത്തെ വനിതാ കൂട്ടായ്മയായ സമതയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് അവര്‍ കേരളത്തിലെത്തിയത്.

ഇന്ന് ഉച്ചക്ക് രണ്ടിന് അങ്കമാലിയില്‍ കെ ജി ഒ എ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. പകല്‍ 3.30ന് എറണാകുളത്ത് ക്യൂബന്‍ ഐകദാര്‍ഢ്യസമിതി സംഘടിപ്പിക്കുന്ന പരിപാടിയിലും സംബന്ധിക്കും.