അമേരിക്കയില്‍ ഭക്ഷ്യമേളക്കിടെ വെടിവെപ്പ്: മൂന്ന് മരണം

Posted on: July 29, 2019 10:21 am | Last updated: July 29, 2019 at 12:27 pm

കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്നലെയാണ് സംഭവം. ഗില്‍റോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഗാര്‍ലിക് മേളയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണമുണ്ടായത്.

വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വെടിവെച്ചയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.