Connect with us

Education

കേരള കാർഷിക സർവകലാശാല ബജറ്റ്;  വയനാട്ടിലെ കാർഷിക കോളജ് ശാക്തീകരിക്കും

Published

|

Last Updated

തൃശൂർ: പാലക്കാട് ജില്ലയിൽ കാർഷിക ബിരുദ കോളജ് സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും വയനാട് അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ തുടങ്ങിയ കാർഷിക കോളജ് ശാക്തീകരിക്കുന്നതിനും മുൻ ഗണന നൽകി കേരള കാർഷിക സർവകലാശാല ബജറ്റ് അവതരിപ്പിച്ചു. 585.83 കോടി രൂപ വരവും 631.85 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 46.01 കോടിയുടെ കമ്മി ബജറ്റിന് ജനറൽ കൗൺസിൽ അംഗീകാരം നൽകി.

ധനകാര്യ സമിതിയംഗം കെ വി വിജയ ദാസ് എം എൽ എ അവതരിപ്പിച്ച ബജറ്റിൽ പദ്ധതിയിനത്തിൽ 85.50 കോടിയുടേയും പദ്ധതിയേതര ഇനത്തിൽ 374.45 കോടിയുടേയും ധന സഹായം പ്രതീക്ഷിക്കുമ്പോൾ യഥാക്രമം 76.64 കോടിയും 481 കോടിയും ചെലവ് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസ വികസനത്തിന് 98 കോടിയും ഗവേഷണത്തിന് 39.76 കോടിയും വിജ്ഞാന വ്യാപനത്തിന് 10.80 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിന് 19.60 കോടിയും വിദ്യാർഥിക്ഷേമത്തിന് 5.80 കോടിയും വകയിരുത്തിയിട്ടുണ്ട്.

വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് കെ രാജൻ എം എൽ എ, ഡോ. എ അനിൽ കുമാർ, ഡോ. കെ അരവിന്ദാക്ഷൻ, ഡോ. ടി പ്രദീപ് കുമാർ, ടി എസ് മജീദ്, അനിതാ രാധാകൃഷ്ണൻ എന്നീ ഭരണ സമിതിയംഗങ്ങളും രജിസ്ട്രാർ ഡോ. ഡി ഗിരിജ, കംപ്‌ട്രോളർ വി എസ് സക്കീർ ഹുസൈൻ, ഉദ്യോഗസ്ഥ മേധാവികളും പങ്കെടുത്തു.

കെ പി കുഞ്ഞമ്മദ് കുട്ടി, പി കെ ശ്രീകുമാർ, ഡോ. എസ് എസ്റ്റലീറ്റ, സി എച്ച്് മുത്തു, പി ആർ രജിത്, ഡോ. ബി സുമ, ഡോ തോമസ് വർഗീസ്, വസിം ഫജൽ ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനത്തിന്റെ തുടർച്ചയായി ഡച്ച് സർക്കാറിന്റെ സാങ്കേതിക സഹായത്തോടെ വയനാട്ടിലെ അമ്പലവയലിൽ പൂ കൃഷിക്കും ഫലവർഗ കൃഷിക്കും മൂല്യവർധനവിനുമായി മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ആർ ചന്ദ്ര ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കർഷകരുടെ സഹായത്തിനായി വിലനിലവാര പ്രവചനത്തിനും റിമോട്ട് സെൻസിംഗ്് മുഖേന കാലവസ്ഥാ മുന്നറിയിപ്പിനും സംവിധനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest