അമ്പൂരി കൊലപാതകം: കുഴിവെട്ടി കമുക് നട്ടത് താന്‍ തന്നെയെന്ന് അഖിലിന്റെ അച്ഛന്‍

Posted on: July 28, 2019 12:15 pm | Last updated: July 28, 2019 at 7:25 pm


തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി കൊലപാതകക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. മുഖ്യ പ്രതി അഖിലിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ അഖിലിന്റെ അച്ഛനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായത്.

രാഖിയെ കുഴിച്ച് മൂടാനായി കൊലപാതക്ത്തിന് മുമ്പ് തന്നെ കുഴിയെടുത്തിരുന്നുവെന്നും ഇതിന് അച്ഛന്‍ മണിയന്‍ സഹാിച്ചുവെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്നും അഖില്‍ പറയുന്നു. എന്നാല്‍ കുഴിയെടുത്തതും കമുക് വച്ചതും എല്ലാം താന്‍ തന്നെയാണെന്നും കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് മണിയന്റെ മൊഴി. കൊലപാതക വിവരം അറിഞ്ഞതോടെ കീഴടങ്ങാന്‍ മക്കളെ ഉപദേശിച്ചത് താനാണെന്നും മണിയന്‍ പോലീസിനോട് വിശദീകരിച്ചു.

കൊലപാതകത്തില്‍ അഖിലിന്റെ കുടുംബാഗങ്ങള്‍ക്കും പങ്കുള്ളതായി രാഖിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കുടുംബാഗങ്ങളിലേക്ക് അന്വേഷണമെത്തിയത്. പിന്നാലെ അഖിലിന്റെ അച്ഛന്‍ കുറ്റം ഏറ്റുപറയുകയായിരുന്നു. ഇനി ഇരുവരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍.

തന്റെ സഹോദരന്‍ രാഹുലുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും അഖില്‍ സമ്മദിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ടാം പ്രതിയായ രാഹുലിനെ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും. ഇന്ന് രാവിലെയാണ് അഖിലിന്റെ അരസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും വീട്ടിലെത്തിച്ച് ഉടന്‍ തെളിവെടുപ്പും നടക്കും. രാഖിയുടെ വസ്ത്രങ്ങളും ബാഗും കുഴിവെട്ടാനുപയോഗിച്ച ആയുധങ്ങളും കണ്ടെത്താനുണ്ട്.