ജപ്പാന്‍ ഓപ്പണ്‍: സായ് പ്രണീത് സെമിയില്‍; സിന്ധുവിന് തോല്‍വി

Posted on: July 26, 2019 6:46 pm | Last updated: July 26, 2019 at 6:46 pm

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ബി സായ് പ്രണീത് സെമിയില്‍ പ്രവേശിച്ചു. ഇന്തോനീഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-12, 21-15) തകര്‍ത്താണ് പ്രണീത് സെമി ബര്‍ത്ത് നേടിയത്. വെറും 36 മിനുട്ടിനുള്ളിലായിരുന്നു പ്രണീതിന്റെ വിജയം. സെമിയില്‍ ഒന്നാം സീഡായ ജപ്പാന്റെ കെന്റോ മൊമോട്ടയെയാണ് പ്രണീത് നേരിടേണ്ടത്.

അതേസമയം, വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ പി വി സിന്ധു ജപ്പാന്‍ താരം അകാനെ യമഗുച്ചിയോട് തോറ്റ് പുറത്തായി. 50 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി (18-21, 15-21). ഏതാനും ദിവസം മുമ്പു നടന്ന ഇന്തോനേഷ്യാ ഓപ്പണ്‍ ഫൈനലില്‍ സിന്ധു ഇതേ താരത്തോട് അടിയറവു പറഞ്ഞിരുന്നു.