തൊഴുത്തു വൃത്തിയാക്കവെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

Posted on: July 26, 2019 12:58 pm | Last updated: July 26, 2019 at 12:58 pm

ആലപ്പുഴ: പശുത്തൊഴുത്തു വൃത്തിയാക്കാന്‍ ഭാര്യയെ സഹായിക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ മാന്നാര്‍ കുരട്ടിശേരിയില്‍ വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന ഓമനക്കുട്ടനാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഭാര്യ ശ്രീകലയെ സഹായിക്കുന്നതിനു വേണ്ടി തൊഴുത്തില്‍ കയറിയ ഓമനക്കുട്ടനു ഷോക്കേല്‍ക്കുകയായിരുന്നു. തൊഴുത്തിലെ ബള്‍ബില്‍ ഘടപ്പിച്ചിരുന്ന വയറില്‍നിന്നാണു ഓമനക്കുട്ടന് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരം വെട്ടുജോലിക്കാരനാണു മരിച്ച ഓമനക്കുട്ടന്‍.