Connect with us

International

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു.ക്യാപ്റ്റനടക്കം മൂന്ന് പേരെ ഇനിയും വിട്ടയച്ചിട്ടില്ല. 12 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എണ്ണക്കടത്ത് ആരോപിച്ചാണ് ഇറാന്‍ എംടി റിയ പിടിച്ചെടുത്തത്. അതേ സമയം കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാരെ ഇനിയും മോചിപ്പിച്ചിട്ടില്ല. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയ ജൂലായ് 14നാണ് ഇറാന്‍ പിടിച്ചെടുത്തത്സ്റ്റെന ഇംപേരോയിലെ ജീവനക്കാര്‍ ഇന്ത്യന്‍ കോണ്‍സലുമായി ബന്ധപ്പെടുന്നതിന് അവസരം ലഭിച്ചു. ഈ കപ്പലില്‍ നാല് മലയാളികളുണ്ട്.

ജൂലായ് നാലിന് മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് പിടിച്ചെടുത്ത ഇറാന്‍ ടാങ്കറായ ഗ്രേസ് ഒന്നില്‍ 24 ഇന്ത്യക്കാരുണ്ട്. ഇവര്‍ സുരക്ഷിതരാണെന്ന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ അറിയിച്ചിരുന്നു