ദുബൈയിലെ റസ്റ്റോറന്റ് ഉടമ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Posted on: July 25, 2019 8:45 pm | Last updated: July 25, 2019 at 8:45 pm

ദുബൈ: ദുബൈയിലെ റസ്റ്റോറന്റ് ഉടമ മുംബൈയിലെ വീട്ടില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കറാമയിലെ സ്വാദിഷ്ട് റസ്റ്റോറന്റ് ഉടമ സുരേഷ് നൂജാജെ (48) ആണ് മുംബൈ താനെക്ക് സമീപത്തെ സ്വന്തം വീട്ടില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സുരേഷിന്റെ മരണവിവരം അറിഞ്ഞ് എണ്‍പതുകാരനായ അമ്മാവന്‍ മംഗ്‌ളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യക്കൊപ്പം അമര്‍നാഥ് തീര്‍ഥാടനത്തിനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ്. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരനാണ് സുരേഷിനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സുരേഷിന്റെ മാതാപിതാക്കള്‍ മംഗ്‌ളൂരുവിലാണ് താമസിക്കുന്നത്. ഭാര്യ ശ്വേതയുടെ ബന്ധുക്കള്‍ മുംബൈയിലുമാണ്. താനെയിലെ ഒരു വീടിന് പുറമെ സ്വന്തമായി ഒരു ഫ്‌ളാറ്റും സുരേഷിനുണ്ട്. സംഭവ ദിവസം ഇദ്ദേഹം വീട്ടില്‍ ഒറ്റക്കായിരുന്നു. ജനാല തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചാ സംഘംത്തെ ചെറുത്തപ്പോള്‍ സുരേഷ് കൊല്ലപ്പെടുകയായിരിക്കുമെന്നാണ് സംശയിക്കുന്നത്.