കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

Posted on: July 24, 2019 6:51 pm | Last updated: July 24, 2019 at 6:51 pm

തിരുവനന്തപുരം: കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ഒരു മാസം മുമ്പ് കാണാതായ പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്ത് അഖിലിന്റെ അമ്പൂര്‍ തോട്ടുമുക്കിലുള്ള വീടിനു സമീപത്ത് നിന്ന് കണ്ടെത്തിയത്. അഖിലിനെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എറണാകുളത്ത് കോള്‍ സെന്റര്‍ ജീവനക്കാരിയായ രാഖി കഴിഞ്ഞ മാസം 21ന് ഓഫീസിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാഖിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് അതില്‍ നിന്നു അഖിലിന്റെനിരവധി കോളുകള്‍ കണ്ടെത്തുകയായിരുന്നു. ഇതാണ് അഖിലിന്റെ വീടിന്റെ പരിസരത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.