Connect with us

Kerala

പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാലുകുട്ടികളെയും കണ്ടെത്തി. വര്‍ഗീസ്(17), വിവേക് വസന്തന്‍ (17), ആകാശ്(17), അമല്‍ (17) എന്നിവരെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂരില്‍ നിന്നാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്.

തങ്ങള്‍ നെടുമങ്ങാടുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നുവെന്നാണ് കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയാണ് ഇവരെ കാണാതായത്. ഇതിന് മുന്‍പും ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായിരുന്നു.

Latest