തിരുനെല്‍വേലിയില്‍ മുന്‍ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേരെ അജ്ഞാതര്‍ കൊലപ്പെടുത്തി

Posted on: July 24, 2019 10:07 am | Last updated: July 24, 2019 at 12:11 pm

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ ഡിഎംകെ നേതാവും മുന്‍ മേയറുമായ ഉമാ മഹേശ്വരി(65)യും ഭര്‍ത്താവും വേലക്കാരിയുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഉമ മഹേശ്വരിക്ക് പുറമെ ഭര്‍ത്താവ് മുരുക ശങ്കരന്‍ (65) വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

1996 മുതല്‍ 2001 വരെ തിരുനല്‍വേലി മേയറായിരുന്നു ഉമ മഹേശ്വരി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അജ്ഞാതര്‍ ഉമ മഹേശ്വരിയുടെ വീട് ആക്രമിച്ച് മൂവരെയും കൊലപ്പെടുത്തിയത്.

ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.വീടിനടുത്ത് തമാസിക്കുന്ന മകള്‍ വീട്ടില്‍ വന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പോലീസ് അറിയിച്ചു.