എഫ്‌ഐആര്‍ റദ്ദാക്കണമെന്ന്;ബിനോയ് കോടിയേരിയുടെ ഹരജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും

Posted on: July 24, 2019 9:53 am | Last updated: July 24, 2019 at 12:25 pm

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ തനിക്കെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹരജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹരജിയില്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിക്കുക.

തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം, ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡിഎന്‍എ പരിശോധനക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. കേസ് റദ്ദാക്കണമെന്ന തന്റെ ഹരജി കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിള്‍ നല്‍കാതിരുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അതിന് മുമ്പത്തെ തവണയും ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ജീവനാംശം നല്‍കണമെന്നുമാണ് യുവതിയുടെ ആവശ്യം