സഖ്യ സര്‍ക്കാറിന്റെ പതനം ജനാധിപത്യത്തിന്റെ വിജയം: യെദ്യൂരപ്പ

Posted on: July 23, 2019 10:27 pm | Last updated: July 24, 2019 at 9:54 am

ബെംഗളുരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാറിന്റെ പതനം ജനാധിപത്യത്തിന്റെ വിജയമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ബി എസ് യെദ്യൂരപ്പ. കര്‍ണാടകയില്‍ ബിജെപി സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമി സര്‍ക്കാറിനെക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. സംസ്ഥാനത്ത് വികസനത്തിന്റെ ഒരു പുതിയ കാലഘട്ടം ആരംഭിക്കാന്‍ പോവുകയാണെന്ന ഉറപ്പ് താന്‍ നല്‍കുകയാണ്. ഇനിയുള്ള നാളുകളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും യെദ്യൂരപ്പ് പറഞ്ഞു. കര്‍ണാടക നിയമസഭയില്‍ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 99നെതിരെ 105 വോട്ടിന് കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രി പദ രാജിവെച്ചു.