Connect with us

Sports

ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്; ചില രാജ്യങ്ങളുടെ പതാക ചന്ദ്രനിലുണ്ട്

Published

|

Last Updated

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയതിന് പിന്നാലെ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് ലോകത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സെവാഗും കോലിയുമെല്ലാം അഭിനന്ദനമറിയിച്ചെങ്കിലും ഏറെ ശ്രദ്ധേയമായത് മുന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റായുരുന്നു.

ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അമേരിക്ക, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ഉള്‍പ്പെടുത്തി ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തതിങ്ങനെ: “ചില രാജ്യങ്ങളുടെ ദേശീയ പതാകയില്‍ ചന്ദ്രനുണ്ട്. എന്നാല്‍ ചില രാജ്യങ്ങളുടെ ദേശീയ പതാക ചന്ദ്രനിലുണ്ട്.”

പതാകയില്‍ ചന്ദ്രന്റെ ചിത്രമുള്ള പാകിസ്താന്‍, തുര്‍ക്കി, ടുണീഷ്യ, ലിബിയ, അസര്‍ബൈജാന്‍, അള്‍ജീരിയ, മലേഷ്യ, മാലിദ്വീപ്, മൗറിട്ടാനിയ എന്നീ രാജ്യങ്ങളുടെ ചിത്രങ്ങളും ഹര്‍ഭജന്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.