ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ അയോധ്യയില്‍ നിര്‍മിക്കും: യോഗി ആദിത്യനാഥ്

Posted on: July 23, 2019 3:06 pm | Last updated: July 23, 2019 at 6:19 pm

ലഖ്‌നൗ: സാമുദായിക ദ്രൂവീകരണ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുന്നു. ശ്രീരാമന്റെ പ്രതിമ അയോധ്യയിലെ സരയൂ തീരത്ത് നിര്‍മിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയതായിരിക്കുമിതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗുജറാത്തില്‍ പണികഴിപ്പിച്ച പട്ടേലിന്റെ പ്രതിമയെക്കാള്‍ ഉയരത്തിലാണ് അയോധ്യയില്‍ ശ്രീരാമന്റെ പ്രതിമ പണികഴിപ്പിക്കുകയെന്നും യോഗി പറഞ്ഞു.

സരയൂ തീരത്ത് 100 ഹെക്ടര്‍ സ്ഥലത്ത് 251 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ പണിയുക. നിലവില്‍ സര്‍ദാര്‍ ഭായ് പട്ടേലിന്റെ ഏകതാപ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. 182 മീറ്റര്‍ ഉയരത്തിലാണ് ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കെവാഡിയയില്‍ ഏകതാപ്രതിമയുള്ളത്.