Connect with us

Kerala

വയനാട്ടില്‍ ടൂറിസ്റ്റ് ദമ്പതികള്‍ക്ക് ഓട്ടോഡ്രൈവറുടെ ക്രൂരമര്‍ദനം

Published

|

Last Updated

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ റോഡില്‍വെച്ച് ടൂറിസ്റ്റുകളായ ദമ്പതികള്‍ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പരാക്രമണം. പ്രദേശത്തെ ഓട്ടോഡ്രൈവറായ ജീവാനന്ദന്‍ എന്നയാളാണ് അക്രമം നടത്തിയത്. യുവാവിനെ അടിച്ച് വീഴ്ത്തിയ പ്രതി ഇത് ചോദ്യം ചെയ്ത യുവാവിന്റെ ഭാര്യയെയും മര്‍ദിക്കുകയും കെട്ടാല്‍ അറക്കുന്ന രീതില്‍ തെറിയഭിഷേകം നടത്തുകയായിരുന്നു. നാട്ടുകാരായ ചിലര്‍ നോക്കിനില്‍്‌ക്കെയാണ് സംഭവം. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം നടന്നത്. അക്രമംകൊണ്ട് എത്തിയവരില്‍ ചിലരാണ് വീഡിയോ പിടിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.

നിലത്തുവീണ് കിടക്കുന്ന ഭര്‍ത്താവിനെ വീണ്ടും മര്‍ധിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയോട് “നിനക്കും വേണോ” എന്ന് ചോദിച്ച് ജീവാനന്ദന്‍ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ സംഭവത്തില്‍ അമ്പലവയല്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പോലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീര്‍പ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും ജീവാനന്ദനെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ ദമ്പതികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് പോലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്.

അക്രമ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവിട്ടു.