പോർച്ചുഗലിൽ കാട്ടുതീ പടരുന്നു

Posted on: July 22, 2019 1:57 am | Last updated: July 22, 2019 at 1:57 am


ലിസ്ബൻ: മധ്യ പോർച്ചുഗലിൽ കാട്ടുതീ പടരുന്നു. ആയിരത്തിലിധകം അഗ്നിശമന ഉദ്യോഗസ്ഥരെ രംഗത്തിറക്കിയിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ട്. 11 വിമാനങ്ങളും ഹെലികോപ്റ്ററുകളും തീ അണയ്ക്കാനായി രംഗത്തുണ്ട്.

നിരവധി കൃഷിയിടങ്ങളും വീടുകളും കത്തിനശിച്ചിട്ടുണ്ട്. ഒരാൾക്ക് പൊള്ളലേറ്റതായും ഇയാളെ ആശുപത്രിയിലെത്തിച്ചതായും അധികൃതർ അറിയിച്ചു. അഞ്ച് പ്രവിശ്യകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.