രാജ്യത്തിന്റെ പുരോഗതിക്ക് യോജിച്ച് പ്രവർത്തിക്കണം: ഡൽഹി ഇമാം

Posted on: July 22, 2019 5:21 am | Last updated: July 22, 2019 at 1:23 am
കൊച്ചി ബിഷപ്പ് ഹൗസിലെത്തിയ ഡൽഹി ഇമാം മൗലാന ഉമർ അഹമ്മദ് ഇൽയാസ്, ബിഷപ്പ് ഡോ. ജോസഫ് കരിയിലിനെ ആലിംഗനം ചെയ്യുന്നു

കൊച്ചി: ജാതി, മത ചിന്തകൾക്ക് അതീതമായി രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഡൽഹി ഇമാം മൗലാന ഉമർ അഹമ്മദ് ഇൽയാസ്. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലുമായി ബിഷപ് ഹൗസിൽ സൗഹൃദ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇമാം. സമാധാനപരമായ അന്തരീക്ഷം നിലനിൽക്കേണ്ടത് ഏവരുടെയും ആവശ്യമാണ്. ഒരു ഇന്ത്യ ഒരു ജനത എന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ വളർച്ചക്ക് പരസ്പരം കൈകോർക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ഒരുമ അനിവാര്യമാണെന്നും ബിഷപ്പ് പറഞ്ഞു.