വനത്തില്‍ കുടുങ്ങിയ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ തിരിച്ചെത്തിച്ചു

Posted on: July 21, 2019 10:03 pm | Last updated: July 22, 2019 at 1:41 am

കണ്ണൂര്‍: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റുകളെ തിരയാന്‍ പോയി വനത്തില്‍ കുടുങ്ങിയ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ തിരിച്ചെത്തിച്ചു. കനത്ത മഴയില്‍ ബാവലിപ്പുഴ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് ഇവര്‍ വനത്തില്‍ തുടങ്ങിയത്. നിറഞ്ഞ്കവിഞ്ഞ്, കുത്തി ഒലിച്ച് ഒഴുകുന്നതിനാല്‍ പുഴ മുറിച്ച് കടക്കുന്നത് പ്രയാസമാണെന്ന് ഇവര്‍ പോലീസിന് സന്ദേശം നല്‍കി.

തുടര്‍ന്ന് പോലീസും അഗ്നിശമന വിഭാഗവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പുഴക്ക് കുറുകെ വടംകെട്ടി സാഹസികമായാണ് 16 അംഗ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ കരക്കെത്തിച്ചത്. സേനാംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.