തടങ്കലിലുള്ള കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Posted on: July 21, 2019 5:53 pm | Last updated: July 21, 2019 at 5:53 pm

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ നാല് മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിനാണ് സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തര സന്ദേശമയച്ചത്.

കപ്പലിലുള്ളവരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ മൂന്ന് മലയാളികളും ഉണ്ടെന്നാണ് വിവരം. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും ഫോര്‍ട്ട്‌കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്.