ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം മൂന്നാം തവണയും അബുദാബി

Posted on: July 21, 2019 4:48 pm | Last updated: July 21, 2019 at 4:48 pm

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തുടർച്ചയായ മൂന്നാം തവണയും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ ഡാറ്റ വെബ്‌സൈറ്റായ നംബിയോ അബുദാബിയെ സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്. ലോകത്തിലെ 330 ഓളം നഗരങ്ങളിൽ നിന്നാണ് അബുദാബി ഈ സ്ഥാനം നേടിയത്.

ഈ നഗരങ്ങൾ സഞ്ചരിച്ചവരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണിത്. ദോഹ, കാനഡയിലെ ക്യൂബെക് സിറ്റി, തായ്‌വാനിലെ തായ്‌പെയ്, ജർമനിയിലെ മ്യൂനിച് എന്നിവയാണ് രണ്ടുമുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

വെനുസ്വലയുടെ തലസ്ഥാനമായ കറാകസ്, ദക്ഷിണാഫ്രിക്കൻ നഗരങ്ങളായ പീറ്റർമാരിറ്റ്സ്ബർഗ്, പ്രെട്ടോറിയ എന്നിവയാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ളത്.