കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ട്രയല്‍ റണ്‍. മൂന്നാം ഘട്ടത്തില്‍ പനമ്പിള്ളി നഗര്‍ വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ വരും ദിവസങ്ങളിലും തുടരുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
നിലവില്‍ മഹാരാജാസ് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ പനമ്പിള്ളി നഗറിലേക്ക് സര്‍വീസ് നീട്ടാനാണ് മെട്രോ അധികൃതര്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്.