കനത്ത മഴ തുടരുന്നു; ഇടുക്കിയിലും കാസര്‍കോട്ടും ഇന്ന് റെഡ് അലര്‍ട്ട്

Posted on: July 21, 2019 9:22 am | Last updated: July 21, 2019 at 12:56 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് അതി ജാഗ്രതാ നിര്‍ദേശമുള്ളത്. ജൂലൈ 22 വരെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ടും 24 വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനം തിട്ടയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടുണ്ട്. ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റ് ആഞ്ഞുവീശാനുള്ള സാധ്യത മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.