Connect with us

Gulf

ഡിഫ സൂപ്പര്‍ കപ്പ് മേളക്ക് വര്‍ണാഭമായ തുടക്കം

Published

|

Last Updated

ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പ് മെഗാ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് ഉജ്വല തുടക്കം. ദമാം സൈഹാത്ത് ഇസെഡ് ഫൈവ് സ്റ്റേഡിയത്തില്‍ ഡിഫ ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്‌റൂസ് മേളയുടെ കിക്കോഫ് നിര്‍വ്വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ കാക് കോ സ്‌പോട്ടിങ്ങ് ഖാലിദിയക്കെതിരെ ഗള്‍ഫ്‌കോ യുനൈറ്റഡ് എഫ് സി 10 ത്തിനു വിജയിച്ചു. യുനൈറ്റഡ് എഫ് സി യുടെ സുബിന്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം മത്സരത്തില്‍ ഇംകോ അല്‍ഖോബാറിന് എതിരെ അല്‍ അബീര്‍ ദല്ല എഫ് സി ഒന്നിന്നെതിരെ ആറു ഗോളുകള്‍ക്കു വിജയിച്ചു. ദല്ല എഫ് സിയുടെ അയ്യാസ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു ഷാജീ മതിലകം, നജീം ബഷീര്‍, ജലീല്‍ കാക് കോ , സാദിക് കാക് കോ എന്നിവര്‍ എന്നിവര്‍ മികച്ച കളിക്കാര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.

മേളയിലെ രണ്ടാമത്തെ ദിവസം നാലു മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആദ്യമത്സരത്തില്‍ ദീമാ എഫ് സി ഖത്തീഫ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബദര്‍ എഫ് സിയെ പരാജയപ്പെടുത്തി. ഖത്തീഫ് എഫ് സി യുടെ ദിലീപ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പട്ടു. രണ്ടാം മത്സരത്തില്‍ എഫ് സി ഡി തെക്കേപ്പുറം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മലബാര്‍ യുനൈറ്റഡ് എഫ് യേ പരാജയപ്പെടുത്തി തെക്കേപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ ഷഫീഖ് അലി മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം മത്സരത്തില്‍ മാഡ്രിഡ് എഫ് സി എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് കെപ് വ എഫ് സിയെ പരാജയപ്പെടുത്തി. മാഡ്രിഡ് എഫ് സി യുടെ ജംഷീര്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. നാലാം മത്സരത്തില്‍ അഡിഡ എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ദമാം സോക്കറിനെ പരാജയപ്പെടുത്തി. അഡിഡ ഡെക്കോറിന്റെ സല്‍മാന്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു , മലയാളി റഫറിമാരായ അബ്ദുറഹ്മാന്‍ കാളികാവ്, നസീം വാണിയമ്പലം, ഷിയാസ്.. ശിഹാബ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ഡിഫ ആക്ടിംഗ് പ്രസിഡന്റ് മന്‍സൂര്‍ മങ്കട അധ്യക്ഷനായിരുന്നു. ഷാജി മതിലകം (നവയുഗം), സലാം മഞ്ചേരി, ഭാരവാഹികളായ ലിയാക്കത്ത് കരങ്ങാടന്‍, അഷ്‌റഫ് എടവണ്ണ, അനസ് വയനാട്, നൗഷാദ് മൂത്തേടം, സമദ് കാസര്‍ക്കോട്, റഷീദ് മാളിയേക്കല്‍, ശരീഫ് മാണൂര്‍, സകീര്‍ വള്ളക്കടവ്, റിയാസ് പട്ടാമ്പി, ഷറഫ് പാറക്കല്‍, ഫ്രാന്‍കോ ജോസ് എന്നിവരും വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരും ചടങ്ങില്‍ സംബന്ധിച്ചു