ഇന്ത്യന്‍ ടീം പ്രഖ്യാപനം ഞായറാഴ്ച

Posted on: July 19, 2019 11:36 am | Last updated: July 19, 2019 at 11:36 am

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് ഞായറാഴ്ചത്തേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന മീറ്റിംഗ് ക്രിക്കറ്റ് ഭരണ സമിതി ചെയര്‍മാന്റെ സൗകര്യം പരിഗണിച്ചാണ് നീട്ടിയത്. മാത്രമല്ല, കളിക്കാരുടെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് കൂടി പരിഗണിക്കാതെ ടീം സെലക്ഷന്‍ സാധ്യമല്ല. നാളെ വൈകീട്ടോടെ മാത്രമേ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് കമ്മിറ്റിക്ക് മുമ്പാകെ എത്തുകയുള്ളൂ.

ടീം സെലക്ഷനില്‍ പ്രധാനമായും മഹേന്ദ്ര സിംഗ് ധോണിയാകും ചര്‍ച്ചാ വിഷയം. വിരമിക്കല്‍ തീരുമാനമെടുക്കാന്‍ ധോണി തയ്യാറായിട്ടില്ല. ആസ്‌ത്രേലിയയില്‍ അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് മുന്നില്‍ കണ്ടാം ടീം സെലക്ഷന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്തിനെയാണ് കാണുന്നത്.