കാലിക്കറ്റിൽ ചോദ്യപേപ്പർ കൈമാറ്റം ഇനി മുതൽ ഓൺലൈനായി

Posted on: July 19, 2019 8:08 am | Last updated: September 20, 2019 at 8:07 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഉത്തരക്കടലാസുകൾ തപാൽ വകുപ്പിന്റെ സഹകരണത്തോടെ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്നതിനും മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയക്കുന്നതിനും സിൻഡിക്കേറ്റ് തീരുമാനം.

സർവകലാശാലാ പഠനവകുപ്പുകളിലേക്ക് ചോദ്യപേപ്പറുകൾ ഓൺലൈനായി അയക്കാനും തീരുമാനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ അധ്യയന വർഷം പുതുതായി അനുവദിച്ച ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ യു ജിക്ക് പത്തും പി ജിക്ക് അഞ്ചും സീറ്റുകൾ വർധിപ്പിച്ചു.

രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവരെ നിയമിക്കുന്നതിന് സെലക്ഷൻ കമ്മറ്റി രൂപവത്കരിച്ചു.