പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ്: പരിശോധന തുടങ്ങി

Posted on: July 19, 2019 10:48 am | Last updated: July 19, 2019 at 12:27 pm

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്ര വാഹനത്തിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കുന്നത് ഉറപ്പാക്കുന്നതിന് ഇന്ന് മുതൽ പരിശോധന കർശനമാക്കും.

ആദ്യം ബോധവത്കരണവും പിന്നീട് പിഴയും ഈടാക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് ഇറക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്ത് അനുസരിച്ചാണ് ഉത്തരവ്. കാറുകളിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം.