ജിദ്ദ/ മക്ക : ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി കപ്പല്‍ വഴിയുള്ള ഹാജിമാരുടെ സംഘങ്ങള്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി. സുഡാനിലെ സാവാക്ക് തുറമുഖത്ത് നിന്നും 1633 തീര്‍ത്ഥാടകരുമായി പുറപ്പെട്ട യാത്രാ കപ്പലാണ് കഴിഞ്ഞ ദിവസം ആദ്യമായി ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തിയത്. സംഘത്തെ സഊദി പോര്‍ട്ട്‌സ് അതോറിറ്റി (മവാനി) പ്രസിഡന്റ് എന്‍ജിനീയര്‍ സഅദ്ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖല്‍ബിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
കപ്പല്‍ മാര്‍ഗം ജിദ്ദ തുറമുഖം വഴി 22,000 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 22 യാത്രാ കപ്പലുകളിലും 4 ഫെറി ബോട്ടുകളിലുമാണ് തീര്‍ഥാടകര്‍ ഹജ്ജിനെത്തുക.