സബ്ജൂനിയർ ഫുട്‌ബോൾ: കോഴിക്കോട് സെമിയിൽ

Posted on: July 18, 2019 7:40 am | Last updated: July 18, 2019 at 3:42 pm
ഫോർട്ട് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഫുട്‌ബോളിൽ
കോഴിക്കോട്- പാലക്കാട് മത്സരത്തിൽ നിന്ന്‌

കൊച്ചി: ഫോർട്ട് കൊച്ചി വേളി ഗ്രൗണ്ടിൽ നടക്കുന്ന 39ാമത് സംസ്ഥാന സബ്ജൂനിയർ ഫുട്‌ബോളിൽ രണ്ട് വിജയവും ഒരു സമനിലയുമായി കോഴിക്കോട് സെമിയിൽ സ്ഥാനം പിടിച്ചു.
ആലപ്പുഴയുമായി സമനില പാലിച്ച കോഴിക്കോട് പാലക്കാടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടീം കൊല്ലത്തെ പരാജയപ്പെടുത്തിയിരുന്നു.

മറ്റൊരു മത്സരത്തിൽ പാലക്കാട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കൊല്ലത്തെ പരാജയപ്പെടുത്തി. ആലപ്പുഴ- കൊല്ലം മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

ഇന്ന് മലപ്പുറം വയനാടിനെയും എറണാകുളം പത്തനംതിട്ടയെയും വൈകുന്നേരം കാസർകോട് വയനാടിനെയും ഇടുക്കി പത്തനംതിട്ടയെയും നേരിടും.