Connect with us

National

തകരാര്‍ പരിഹരിച്ചു; ചാന്ദ്രയാന്‍ രണ്ട് ജൂലൈ 22ന് വിക്ഷേപിക്കും

Published

|

Last Updated

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ രണ്ടിന്റെ മാറ്റിവച്ച വിക്ഷേപണം ജൂലൈ 22നു നടക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഉച്ചക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശം നിലയത്തില്‍ നിന്ന ഉപഗ്രഹം വഹിച്ചുള്ള പേടകം കുതിച്ചുയരും.

കഴിഞ്ഞ 15ന് പുലര്‍ച്ചെ 2.51നായിരുന്നു ചാന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, 56 മിനുട്ടും 24 സെക്കന്‍ഡും മാത്രം ബാക്കിയിരിക്കെ ഉപഗ്രഹം വഹിക്കേണ്ട ജി എസ് എല്‍ വി മാര്‍ക്ക് മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് തകരാര്‍ പരിഹരിച്ച ശേഷം വിക്ഷേപണത്തിന് പുതിയ തീയതി തീരുമാനിക്കാന്‍ ഐ എസ് ആര്‍ ഒ നിശ്ചയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

വിക്ഷേപണം വൈകിയിട്ടുണ്ടെങ്കിലും പേടകത്തിന്റെ വേഗതയും മറ്റും പുനക്രമീകരിച്ച് മുന്‍ നിശ്ചയ പ്രകാരം സെപ്തംബര്‍ ആറിനു തന്നെ ഉപഗ്രഹം ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഐ എസ് ആര്‍ ഒ.

Latest