Connect with us

Ongoing News

ലോകകപ്പ് രണ്ടാംഘട്ട യോഗ്യതാ മത്സരങ്ങള്‍ സെപ്തംബര്‍ അഞ്ചിന് ആരംഭിക്കും; ഇന്ത്യ ഗ്രൂപ്പ് ഇ യില്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2022 ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിര്‍ണയിച്ചു. അതിഥേയരായ ഖത്തറിനൊപ്പം ഇ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ക്വാലാലംപൂരിലെ എ എഫ് സി ഹൗസില്‍ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകള്‍ നിര്‍ണയിച്ചത്.
ഇന്ത്യക്കും ഖത്തറിനും പുറമെ ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഇയില്‍ ഉള്ളത്.

സന്തുലിതമായ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെങ്കിലും യോഗ്യതയിലെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്ക് കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. 2023ല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിലേക്കുള്ള യോഗ്യതയും ഈ മത്സരങ്ങളില്‍ നിന്നാണ് നിര്‍ണയിക്കപ്പെടുക. ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ നടക്കുക. ഓരോ ടീമും സ്വന്തം തട്ടകത്തിലും എതിര്‍ ടീമിന്റെ രാജ്യത്തുമായി രണ്ടു തവണ പരസ്പരം ഏറ്റുമുട്ടും.

40 ടീമുകളാണ് രണ്ടാംഘട്ട യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇവയെ അഞ്ച് ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യക്ക് മൂന്നാം ഘടത്തില്‍ പ്രവേശിക്കണമെങ്കില്‍ ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലേതെങ്കിലുമൊന്നില്‍ എത്തണം. എട്ട് ഗ്രൂപ്പ് ജേതാക്കളും നാല് റണ്ണേഴ്‌സപ്പുമായി 12 ടീമുകളാണ് മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടുക. 2019 സെപ്തംബര്‍ അഞ്ചിന് ആരംഭിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ 2020 ജൂണ്‍ ഒമ്പതു വരെ നീണ്ടുനില്‍ക്കും.

വിവിധ ഗ്രൂപ്പുകളും ടീമുകളും:
ഗ്രൂപ്പ് എ: ചൈന, സിറിയ, ഫിലിപ്പൈന്‍സ്, മാലദ്വീപ്, ഗുവാം
ഗ്രൂപ്പ് ബി: ആസ്ര്‌ത്രേലിയ, ജോര്‍ദാന്‍, തായ്‌വാന്‍, കുവൈത്ത്, നേപ്പാള്‍
ഗ്രൂപ്പ് സി: ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍, ഹോങ് കോങ്, കമ്പോഡിയ
ഗ്രൂപ്പ് ഡി: സഊദി അറേബ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഫലസ്തീന്‍, യമന്‍, സിംഗപ്പൂര്‍
ഗ്രൂപ്പ് ഇ: ഖത്തര്‍, ഒമാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്
ഗ്രൂപ്പ് എഫ്: ജപ്പാന്‍, കിര്‍ഗിസ് റിപ്പബ്ലിക്ക്, താജിക്കിസ്ഥാന്‍, മ്യാന്‍മര്‍, മംഗോളിയ
ഗ്രൂപ്പ് ജി: യു എ ഇ, വിയത്‌നാം, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ
ഗ്രൂപ്പ് എച്ച്: കൊറിയ റിപ്പബ്ലിക്ക്, ലെബനാന്‍, ഡി പി ആര്‍ കൊറിയ, തുര്‍ക്‌മെനിസ്ഥാന്‍, ശ്രീലങ്ക

ഇന്ത്യ മത്സരിക്കേണ്ട ടീമുകളും തീയതിയും:
സെപ്തംബര്‍ അഞ്ച്: ഒമാന്‍
സെപ്തംബര്‍ 10: ഖത്തര്‍
ഒക്ടോബര്‍ 15: ബംഗ്ലാദേശ്
നവംബര്‍ 14: അഫ്ഗാനിസ്ഥാന്‍
നവംബര്‍ 19: ഒമാന്‍
മാര്‍ച്ച് 26: ഖത്തര്‍
ജൂണ്‍ നാല്: ബംഗ്ലാദേശ്
ജൂണ്‍ ഒമ്പത്: അഫ്ഗാനിസ്ഥാന്‍

---- facebook comment plugin here -----

Latest