Connect with us

Gulf

വിലക്ക് നീങ്ങി ; ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനിമുതല്‍ സഊദിയില്‍ യഥേഷ്ടം സഞ്ചരിക്കാം

Published

|

Last Updated

മക്ക :ഉംറ വിസയില്‍ സഊദിയിലെത്തുന്ന മുഴുവന്‍ ഉംറ തീര്‍ഥാടകര്‍ക്കും പുണ്യ നഗരികളായ മക്ക , മദീന എന്നിവക്ക് പുറമെ ഇനിമുതല്‍ സഊദിഅറേബ്യയിലെ മറ്റു നഗരങ്ങളിലേക്ക് പോകുന്നതിനു നിലവിലുണ്ടായിരുന്ന വിലക്ക് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭാ യോഗം നീക്കി.

ഹിജ്‌റ വര്‍ഷം 1404 മുഹറം ഒന്നിനാണ് ഉംറ തീര്‍ഥാടകര്‍ക്ക് മറ്റ് നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് നിലവില്‍ വന്നത് .ഇനിമുതല്‍ തീര്‍ത്ഥാടകര്‍ക്ക് സഊദിയിലെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ കഴിയും. ഉംറ വിസയുടെ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് അനധികൃതമായി താമസിച്ചാല്‍ സഊദിയിലേക്ക് വിലക്കേര്‍പ്പെടുത്തുന്നതും ഇവര്‍ക്ക് സൗകര്യം ചെയ്യുന്നവര്‍ക്ക് ശിക്ഷയും ലഭിക്കും.