Connect with us

Gulf

പുതിയ യുഎഇ ബഹിരാകാശ നിയമം അന്തിമ ഘട്ടത്തിൽ:  മുഹമ്മദ് അൽ അഹ്ബാബി

Published

|

Last Updated

അബുദാബി: യു എ ഇ യുടെ പുതിയ ബഹിരാകാശ നിയമം അന്തിമ ഘട്ടത്തിലാണെന്ന് യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ അഹ്ബാബി പറഞ്ഞു. നിയമം യു‌എഇ കാബിനറ്റ്, ഫെഡറൽ നാഷണൽ കൗൺസിൽ എഫ്‌എൻ‌സി, ദേശീയ അധികാരികൾ എന്നിവർ അംഗീകരിച്ചു കഴിഞ്ഞു. ഏജൻസി സ്ഥാപിതമായതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ദേശീയ ന്യൂസ് ഏജൻസിക്ക് നൽകിയ  അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൽ അഹ്ബാബി.

ലൈസൻസുകൾ, നിക്ഷേപങ്ങൾ, ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഭാവിയിലെ ബഹിരാകാശ നയങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്നതാണ് പുതിയ നിയമനിർമ്മാണ അന്തരീക്ഷം. പുതിയ നിയമം ബഹിരാകാശ ടൂറിസം, ബഹിരാകാശ പര്യവേക്ഷണം എന്നിവയുൾപ്പെടെ ബഹിരാകാശ മേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഏജൻസി അതിന്റെ ഭാവി പദ്ധതികൾ തയ്യാറാക്കുന്നു, കൂടാതെ യുഎഇ കാബിനറ്റ് അംഗീകരിച്ച ബഹിരാകാശ മേഖലക്കായി 10 വർഷത്തെ ദേശീയ തന്ത്രം പ്രവർത്തിക്കുന്നു അൽ അഹ്ബാബി വിശദീകരിച്ചു.  കാരണം ഇത് ഏജൻസി കാബിനറ്റിന്റെ പ്രോഗ്രാമുകൾ, സംരംഭങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയുമായി യോജിചാണ് പ്രവർത്തിക്കുന്നത് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏജൻസിയുടെ നേട്ടങ്ങളെക്കുറിച്ച്, അൽ സ്‌പേസ് ഡ്രീംസ് എന്നറിയപ്പെടുന്ന ഇമാറാത്തി ടീമിനെ ഏജൻസി സൃഷ്ടിച്ചതായി അൽ അഹ്ബാബി അഭിപ്രായപ്പെട്ടു. യുഎഇ ബഹിരാകാശ മേഖലയിൽ 1,500 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് , അവരിൽ പകുതിയും യൂവാക്കളായ സ്വദേശികളാണ്. ബഹിരാകാശ ശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ബഹിരാകാശ ഏജൻസി വിദ്യാഭ്യാസ മന്ത്രാലയവുമായും വിവിധ സർവകലാശാലകളുമായി യോജിച്ചു പ്രവർത്തിക്കുന്നുണ്ട് അൽ അഹ്ബാബി പറഞ്ഞു.

---- facebook comment plugin here -----

Latest