ഹജ്ജ് വിശ്വാസികൾക്ക് ലഭിക്കുന്ന സുവർണാവസരം: കുഞ്ഞാലിക്കുട്ടി എം പി

Posted on: July 16, 2019 8:59 am | Last updated: July 16, 2019 at 3:00 pm


കൊണ്ടോട്ടി: ഹജ്ജ് വിശ്വാസികൾക്കു പാപങ്ങൾ കഴുകിക്കളയാൻ ലഭിക്കുന്ന സുവർണാവസരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. എല്ലാ ഭിന്നതകളും മറന്ന് എല്ലാവരും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിന് വേണ്ടി ഒരേ സ്ഥലത്ത് ഒരുമിച്ചു കൂടുന്നു.

ഹജ്ജ് മാനവ ഐക്യത്തിന്റെ ഏറ്റവും വലിയ സന്ദേശം കൂടിയാണ് നൽകുന്നത്. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഹാജിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.