29 മദ്‌റസകൾക്ക് കൂടി അംഗീകാരം

Posted on: July 16, 2019 2:56 pm | Last updated: July 17, 2019 at 6:53 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 29 മദ്‌റസകൾക്കു കൂടി അംഗീകാരം നൽകി. സമസ്ത സെന്ററിൽ സയ്യിദ് അലി ബാഫഖി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് പുതിയ മദ്റസകൾക്ക് അംഗീകാരം നൽകിയത്.

മലപ്പുറം: ബദ്‌രിയ്യ സുന്നി മദ്‌റസ മൂനാടി-വെള്ളിയഞ്ചേരി, അൽ മദ്‌റസത്തു ഇബ്‌നു മസ്ഊദ് വഴിക്കടവ് സാന്ത്വന കേന്ദ്രം, ബഹ്ജതുൽ ഇസ്‌ലാം സുന്നി മദ്‌റസ മുണ്ടമ്പ്ര താഴത്തുമുറി- ഉഗ്രപുരം, സിറാജുൽ ഹുദാ സുന്നി മദ്‌റസ മുല്ലപ്പള്ളി- കരുളായി. കോഴിക്കോട്: സി എം മദ്‌റസ കാരേക്കാട്- പയ്യോളി, വാദീ അബ്‌റാർ സുന്നി മദ്‌റസ തണ്ണീർചാൽ- പെരുമുഖം, സിറാജുൽ ഹുദാ മദ്‌റസ മങ്ങലാട്- പൊൻമേരി പറമ്പിൽ, സുന്നി സെന്റർ മദ്‌റസ അര്യംകുളം- കട്ടിപ്പാറ, സി എം വലിയുല്ലാഹി സ്മാരക സുന്നി മദ്‌റസ വെസ്റ്റ് പിലാശ്ശേരി.
കണ്ണൂർ: നൂറുൽ ഹുദാ സുന്നി മദ്‌റസ പുതിയങ്ങാടി ബീച്ച് റോഡ്- മാടായി, മദ്‌റസതുത്തസ്‌കിയതിസ്സുന്നിയ്യ (ബ്രാഞ്ച്) മാട്ടൂൽ നോർത്ത് സൈൻപള്ളി, ഖാലിദിയ്യ പ്രൈമറി മദ്‌റസ വയലിൽപള്ളി- ചൊക്ലി, മദ്‌റസത്തുൽ മദീന മുഴക്കുന്ന്.കൊല്ലം: അസാസ് മദ്‌റസ ചേറാട്ട് കുഴി- തട്ടത്തുമല, ഖദീജതുൽ കുബ്‌റാ വനിതാ അക്കാദമി ശാസ്താംകോട്ട മനക്കാര മദീന ജംഗ്ഷൻ.

വയനാട്: ഇർശാദു സ്വിബ്‌യാൻ സുന്നി മദ്‌റസ മില്ല്മുക്ക്- കണിയാമ്പറ്റ. കോട്ടയം: സ്‌കൂൾ ഓഫ് ഖുർആൻ കോട്ടയം മെഡിക്കൽ കോളജ്- ഗാന്ധിനഗർ, സ്‌കൂൾ ഓഫ് ഖുർആൻ ചങ്ങനാശ്ശേരി, മദ്‌റസത്തു സഈദിയ്യ ചിറപ്പാറ- തെക്കേക്കര. ആലപ്പുഴ: റൗളത്തുൽ ഉലും മദ്‌റസ വളഞ്ഞവഴി കിഴക്ക്- വണ്ടാനം, ഇ കെ മുഹമ്മദ് ദാരിമി അൽ ഖാദിരി മെമ്മോറിയൽ മദ്‌റസ പ്രയാർ നോർത്ത്.കാസർകോട്: സഅദിയ്യ ഹൈ സ്‌കൂൾ മദ്‌റസ സഅദാബാദ്- ദേളി. തമിഴ്‌നാട്: നുസ്‌റതുൽ ഇസ്‌ലാം മദ്‌റസ ഹുള്ളത്തി തങ്കിമേടു.

കർണാടക: നൂറുൽ ഉലമാ മദ്‌റസ നടാജെ മടക്ക- ബൊളന്തൂർ, മദ്‌റസാ ഇ ഖൂബ ശരീഫ് കോളനി- ഹാസൻ. ഉത്തർപ്രദേശ്: അസീസ് മർകസ് അക്കാദമി മദ്‌റസ ന്യൂആനന്ദ് വിഹാർ- ഗാസിയാബാദ്, എസ് കെ പബ്ലിക് സ്‌കൂൾ മദ്‌റസ അഫ്‌സൽപുർ, മൊറാദാബാദ്. മധ്യപ്രദേശ്: മദ്‌റസ മുഹമ്മദിയ്യ ഇസ്‌ലാമിയ മദ്‌റസ ബഡ്പുര- ദാർ.

മഹാരാഷ്‌ട്ര: മദ്‌റസാ ഇ ഖാദിരിയ്യ കൗസാ മുമ്പ്ര- താനെ. കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, വി എം കോയ മാസ്റ്റർ, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി പി സൈതലവി മാസ്റ്റർ ചെങ്ങര, വി പി എം ഫൈസി വില്ല്യാപ്പള്ളി, മജീദ് കക്കാട്, അബൂഹനീഫൽ ഫൈസി തെന്നല, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എം എൻ സിദ്ദീഖ് ഹാജി ചെമ്മാട്, അഡ്വ. എ കെ ഇസ്മാഈൽ വഫാ സംസാരിച്ചു.