ഐഫോണിന് ഇന്ത്യയിൽ വില കുറഞ്ഞേക്കും

Posted on: July 16, 2019 2:44 pm | Last updated: July 16, 2019 at 2:44 pm


ഐഫോണിന്റെ മുന്‍നിര മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മാണത്തിന് ഒരുങ്ങുന്നതിനാല്‍ രാജ്യത്ത് ഐഫോണിന്റെ വില കുറയാന്‍ സാധ്യത. ഐഫോണ്‍ എക്‌സ് എസ്, എക്‌സ് ആര്‍ എന്നീ മോഡലുകള്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ നിര്‍മാണമാരംഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഐഫോണ്‍ എസ് ഇ, ഐഫോണ്‍ 6 എസ് , ഐഫോണ്‍ 7 എന്നീ മോഡലുകളാണ് നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഐഫോണ്‍ 7 ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയത്. ചൈന – യു എസ് വ്യാപാര ബന്ധം വഷളായതും ഐഫോണ്‍ 7 നിര്‍മാണം തുടങ്ങിയതും മുതല്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആപ്പിളിന്റെ മൊത്തം നിര്‍മാണം ഇന്ത്യയിലേക്ക് മാറുമോ എന്നായിരുന്നു.

ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ഇറക്കുമതി തീരുവ കൂടുതലായതിനാല്‍ ഐഫോണിന്റെ വില ഇന്ത്യയില്‍ താരതമ്യേന കൂടുകയാണ്. ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ ചുവടുറപ്പിക്കണമെങ്കില്‍ യഥാര്‍ഥ വിലക്ക് നല്‍കേണ്ടണ്ടതുണ്ട്.

നിരവധി സവിശേഷതകളോട് കൂടി പുതിയ മോഡലുകള്‍ ഇന്ത്യയില്‍ ഇറങ്ങുന്നത് കാരണം ഐഫോണിന്റെ മുന്‍ നിര മോഡലുകളില്ലാതെ ആപ്പിളിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍കാനാവില്ല.