എസ് എസ് എഫ് ദേശീയ നേതൃപരിശീലന ക്യാമ്പുകൾക്ക് തുടക്കമായി

Posted on: July 15, 2019 11:00 pm | Last updated: July 16, 2019 at 12:46 pm

ബെംഗളുരു: എസ് എസ് എഫ് ദേശീയ കമ്മറ്റിക്ക് കീഴില്‍ രാജ്യത്തെ വിവിധ ഘടകങ്ങള്‍ കേന്ദ്രീകരിച്ച് വൈബ്രേറ്റൊ നേതൃ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂലൈ 15 മുതല്‍ 30 വരെയുള്ള കാലയളവില്‍ നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവര്‍ത്തനത്തെ കൂടുതല്‍ മികവുറ്റതാക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ക്യാമ്പില്‍ അവതരിപ്പിക്കും.

വിദ്യാര്‍ഥികളെ നിര്‍മാണാത്മക രാഷ്ട്രീയത്തില്‍ കൂടുതല്‍ പങ്കാളികളാക്കുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുകയുമാണ് പരിശീലനത്തിന്റെ താത്പര്യം. ബെംഗളുരുവില്‍ നടന്ന ദേശിയ സെക്രട്ടേറിയറ്റില്‍ ദേശീയ അധ്യക്ഷന്‍ ഷൗക്കത്ത് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. സിയാഉര്‍റഹ്മാന്‍ റസ്വി ബംഗാള്‍, സുഹൈറുദ്ദീന്‍ നൂറാനി, എം അബ്ദുല്‍ മജീദ്, ശരീഫ് ബെംഗളൂരു സംബന്ധിച്ചു