യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവം: മുഖ്യമന്ത്രി

Posted on: July 15, 2019 6:58 pm | Last updated: July 15, 2019 at 8:42 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോളജില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ തന്നെ നടപടി എടുത്തു. സര്‍ക്കാര്‍ എന്ന നിലയില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.