ലോഡ്‌സില്‍ 2017 ആവര്‍ത്തിച്ചു; രണ്ട് ലോകകപ്പും ഇനി ഇംഗ്ലണ്ടിന്റെ ഷെല്‍ഫില്‍

Posted on: July 15, 2019 1:03 pm | Last updated: July 15, 2019 at 1:05 pm

ലോഡ്‌സ്: തറവാടുമുറ്റത്തെത്തിയ ലോകകപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തിയതോടെ രണ്ട് ക്രിക്കറ്റ് കിരീടങ്ങളും ഇനി ഇംഗ്ലീഷുകാരുടെ ഷെല്‍ഫില്‍.

2017 ല്‍ ഇംഗ്ലണ്ട് ആതിഥേയരായ വനിതാ ലോകകപ്പും ആതിഥേയര്‍ തന്നെയാണ് ഉയര്‍ത്തിയത്.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മിതാലി രാജിന്റെ ഇന്ത്യന്‍ വനിതാ ടീമിനെ വെറും 9 റണ്‍സിന് തോല്‍പിച്ചായിരുന്നു അന്ന് ലോഡ്‌സില്‍ ഹീതര്‍ നൈറ്റിന്റെ ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്.

മോര്‍ഗനും സംഘവും ഇന്നലെ നേടിയത് കന്നിക്കിരീടമാണെങ്കിലും വനിതാ ടീം 4 തവണ കപ്പുയര്‍ത്തിയിട്ടുണ്ട്.