അഹമ്മദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു;29 പേരുടെ നില ഗുരുതരം

Posted on: July 14, 2019 10:07 pm | Last updated: July 15, 2019 at 10:35 am

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ കന്‍കരിയയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. പ്രവര്‍ത്തനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട യന്ത്രഊഞ്ഞാല്‍ അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ 29 പേരുടെ നില ഗുരുതരമാണ്. അപകട സമയത്ത് 31 പേരാണ് യന്ത്ര ഊഞ്ഞാലിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.