ഹജ്ജ് ക്യാമ്പില്‍ ജാഗ്രതയോടെ അഗ്നിശമന സേന

Posted on: July 14, 2019 7:10 pm | Last updated: July 14, 2019 at 7:10 pm

കരിപ്പൂര്‍: അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ അഗ്നിശമനസേന സദാ ജാഗരൂകരായുണ്ട്. അപകടങ്ങളെ പ്രതിരോധിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുവാനും പര്യാപ്തമായ ആധുനിക ഉപകരണങ്ങള്‍ ക്യാമ്പിലുംപരിസരങ്ങളിലുമായി സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ഓഫീസര്‍ സുനില്‍, ലീഡിംഗ് ഫയര്‍മാന്‍ സജീവന്‍, മുഹമ്മദ് ഇക്ബാല്‍, ഫയര്‍മാന്‍ ഡ്രൈവേഴ് സ് ബിബുല്‍ എ.കെ, സഫ്ദര്‍ ആസിഫ്, ഫയര്‍മാന്‍മാരായ മദനമോഹനന്‍,
നൂറുല്‍ ഹിലാല്‍, ലിജു, അമീറുദ്ദീന്‍ അടക്കം 9 ജീവനക്കാര്‍ നിലവില്‍ ഡ്യൂട്ടിയിലുണ്ട്

വിവിധ തരത്തിലുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, ഉയര്‍ന്ന ദൃശ്യപരിധിയുള്ള ടവര്‍ലൈറ്റുകള്‍, കാഠിന്യമുള്ള വസ്തുക്കള്‍ മുറിച്ചു മാറ്റുവാനായി ഹൈഡ്രോളിക് സ്‌പ്രെഡര്‍, തീപിടുത്തമുായാല്‍ വെള്ളം സപ്രേ ചെയ്യാനായി വാട്ടര്‍ മിസ്റ്റ്, പുകയില്‍നിന്നും വിഷവാതകത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്താനായി ബ്രീത്തിംങ്
അപ്പാരറ്റസ്, തീ അണക്കാനായി ഫയര്‍ എക്സ്റ്റിങ്കിഷറുകള്‍, സ്ട്രക്ചറുകള്‍ തുടങ്ങിഅടിയന്തിര സാഹചര്യങ്ങളെ മറികടക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടു്.
തീയുടെ സാന്നിധ്യമുള്ള പാചകപ്പുര, ഗ്യാസ് സൂക്ഷിക്കുന്ന ഇടം എന്നിവിടങ്ങളിലും,ഇലക്ടിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിലും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുെന്നും
ജീവനക്കാര്‍ക്കും വോൡയേഴ്‌സിനും ബോധവത്കരണ ക്ലാസുകള്‍ നല്‍കിയിട്ടുെന്നും
അഗ്നിശമനാ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സുനില്‍ പറഞ്ഞു