ടോസ് ന്യൂസിലന്‍ഡിന്; ആദ്യം ബാറ്റ് ചെയ്യും

Posted on: July 14, 2019 3:12 pm | Last updated: July 14, 2019 at 6:45 pm

ലണ്ടന്‍: പുതിയ ലോക ചാമ്പ്യന്റെ പിറവിക്കായി ലോഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ന്യൂസിലന്‍ഡിന്. ആദ്യം ബാറ്റ് ചെയ്യാനാണ് ന്യൂസിലന്‍ഡിന്റെ തീരുമാനം. ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടും ദ്വീപുരാഷ്ട്രമായ ന്യൂസിലന്‍ഡും ഇതാദ്യമായാണ് ലോകകപ്പ് ഫൈനലില്‍ മാറ്റുരക്കുന്നത്. അതിനാല്‍ത്തന്നെ ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാകും.

ആസ്ത്രേലിയ, വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ നേരത്തെ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടുന്നത്.