Connect with us

Kerala

സി പി എം ദുഷ്പ്രചരണം നടത്തുന്നു; ഇത് തുടര്‍ന്നാല്‍ താനും ആത്മഹത്യ ചെയ്യും- സാജന്റെ ഭാര്യ

Published

|

Last Updated

കണ്ണൂര്‍: തന്റെയും കുടുംബത്തിന്റെയും പേരില്‍ സി പി എം പ്രവര്‍ത്തകര്‍ വ്യാപകമായി അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാര്‍ത്ത സി പി എം മുഖപത്രമായ “ദേശാഭിമാനി” പ്രസിദ്ധീകരിച്ചിരുന്നു. വലിയ മാനസിക സമ്മര്‍ദത്തിലാണ് താനെന്നും, ഇത് തുടര്‍ന്നാല്‍ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാജന്റെ രണ്ട് മക്കളെയും കൂട്ടിയായിരുന്നു ബീന വാര്‍ത്താസമ്മേളനത്തിനെത്തിയത്.

സാജന്റെ ഫോണില്‍ നിന്നുള്ള കോളുകള്‍ ചെയ്തത് താനാണെന്ന് മകന്‍ പറഞ്ഞു. കൂട്ടുകാരോടൊപ്പം കോണ്‍ഫറന്‍സ് ഗെയിം കളിക്കാറുണ്ട്. അതിനായി വിളിക്കാറുണ്ട്. ആ കോളുകളെയാണ് മറ്റ് പേരുകളില്‍ പ്രചരിപ്പിക്കുന്നതെന്നും മകന്‍ മറഞ്ഞു. അന്വേഷണം വഴി തിരിച്ചു വിടുകയെന്നതാണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യം. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി മകള്‍ മൊഴി നല്‍കിയെന്ന് വരെ വ്യാജ വാര്‍ത്ത വന്നുവെന്നും ബീന പറഞ്ഞു. ഇത്തരമൊരു മൊഴിയും താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് മകളും പറഞ്ഞു.

എന്നെ ഈ ഗതിയിലാക്കിയവരാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍. അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്താണെന്നും ബിന ചോദിച്ചു.
സാജന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും, സാജന്റെ പേരിലേക്ക് 2400 തവണ മന്‍സൂര്‍ എന്നയാള്‍ വിളിച്ചെന്നും, വിളിച്ചയാള്‍ എല്ലാം സമ്മതിച്ചെന്നുമായിരുന്നു ദേശാഭിമാനിയുടെ വാര്‍ത്ത. സാജന്റെ ഡ്രൈവറയാിരുന്നു മുന്‍സൂര്‍ എന്നും ദേശാഭിമാനി വാര്‍ത്തയിലുണ്ട്.