കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ പാതി കത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Posted on: July 13, 2019 3:50 pm | Last updated: July 13, 2019 at 3:50 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ പാതി കത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മെഡിക്കല്‍ കോളജിലെ ഇന്‍സിനറേറ്ററില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഉച്ചക്ക് ഒന്നരയോടെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ആഴ്ചകള്‍ പഴക്കമുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡിന് സമീപത്തായി മുമ്പ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതിസമീപത്ത് ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയും ഉണ്ടായിരുന്നു. മൃതദേഹം പെട്ടിയിലാക്കി കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.

മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.