ദമാം ജയിലില്‍ 215 ഇന്ത്യക്കാര്‍; ആറുപേര്‍ കൊലപാതക കേസ് പ്രതികള്‍

Posted on: July 13, 2019 12:04 am | Last updated: July 13, 2019 at 12:04 am

ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമിലെ സെന്‍ട്രല്‍ ജയിലുകളില്‍ 215 ഇന്ത്യക്കാരുള്ളതായി കണ്ടെത്തി. ഇതില്‍ ആറുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളാണെന്ന് ജയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി സെന്റര്‍ വ്യക്തമാക്കി.

സഊദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സെന്റര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജയില്‍ സന്ദര്‍ശിച്ചത്. കണക്കെടുപ്പി മൂന്നു ദിവസം നീണ്ടു.

ബഹ്റൈനില്‍ നിന്നും സഊദിയിലേക്കുള്ള ചാരായം കടത്ത്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളിലാണ് പലരും ശിക്ഷ അനുഭവിച്ചു വരുന്നത്. റിയാദിലെ ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സെന്റര്‍ സെക്രട്ടറി വിജയ കുമാര്‍ സിംഗ്, വസീഉല്ല, റനീഫ്, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകരായ, മണിക്കുട്ടന്‍, ഷാജി വയനാട് എന്നിവര്‍ അടങ്ങിയ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്.