ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഇനി മക്കയില്‍

Posted on: July 12, 2019 2:19 pm | Last updated: July 12, 2019 at 2:19 pm

മക്ക : ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. അന്താരാഷ്ട്ര ഹോട്ടല്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖരായ ഇന്റര്‍കോണ്ടിനെന്റല്‍ ഗ്രൂപ്പും സഊദിയിലെ മാഡ് ഇന്റര്‌നാഷണലുമായി ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു .പുതിയ ഹോട്ടല്‍ വോക്കോ മക്ക എന്ന പേരിലായിരിക്കും അറിയപ്പെടുക .സഊദിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാഡ് ഇന്റര്‌നാഷണലുമായി സഹകരിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക .4,200 മുറികളോടെയുള്ള വോക്ക മക്ക അടുത്ത വര്‍ഷം ആദ്യത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും.വിവിധ ലോഞ്ച് ഏരിയകള്‍, ഇവന്റ് ഹാളുകള്‍, പ്രാര്‍ത്ഥന ഹാളുകള്‍ ,20,000 ചതുരശ്ര മീറ്ററില്‍ റെസ്റ്റോറന്റും ഉള്‍ക്കൊള്ളുന്നതാണ് ഹോട്ടല്‍

പുതിയ ഹോട്ടല്‍ കൂടി വരുമാനത്തോടെ ഹജ്ജ് ഉംറ സീസണ്‍ സമയങ്ങളില്‍ മക്കയില്‍ അനുഭവപ്പെടുന്ന താമസ സൗകര്യങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ കഴിയും.1975 ല്‍ സഊദി തലസ്ഥാനമായ റിയാദിലാണ് ആദ്യത്തെ സഊദി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഇന്ന് സഊദിയിലെ പ്രമുഖ ഹോട്ടല്‍ ശ്യംഖലയായി മാറിയിട്ടുണ്ടെന്നും സഊദിയില്‍ ഈ വര്‍ഷം ആദ്യത്തില്‍ വോക്കോ അല്‍ഖോബാറിന് ശേഷം കാരാര്‍ ഒപ്പിടുന്ന രണ്ടാമത്തെ ഹോട്ടലാണ് മക്കയിലെ വോക്കോ ബ്രാന്‍ഡഡ് ഹോട്ടലെന്ന് ഇന്റര്‍കോണ്ടിനെന്റല്‍ മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ പാസ്‌കല്‍ ഗവിന്‍ പറഞ്ഞു